റാങ്കിങ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് തുടക്കം

pathanamthitta-sports
SHARE

സംസ്ഥാന റാങ്കിങ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പത്തനംതിട്ടയില്‍ ഉജ്ജ്വല തുടക്കം. 17വയസിലും, 19വയസിലും താഴെയുള്ള വരാണ് മത്സരിക്കുന്നത്. ഈ മാസം 19നാണ് ഫൈനല്‍.

പത്തനംതിട്ട ആദ്യമായി ആഥിത്യം വഹിക്കുന്ന ടൂര്‍ണമെന്റിന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വേദി. 14ജില്ലകളില്‍ നിന്നായി 450ല്‍പ്പരം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്.

അണ്ടര്‍ 17,19 ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും വിഭാഗത്തിലാണ് മത്സരം. സിംഗിള്‍സ്, ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് എന്നിവയാണ് ഇനം. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ഒന്നാം സീഡായ ദിയ അരുണ്‍, രണ്ടാം സീഡ് ഗായത്രി നമ്പ്യാര്‍, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ ഒന്നാം സീഡായ എസ്.‍ഡി. ആദിത്യന്‍, രണ്ടാം സീഡ് ഷെഹില്‍ മുഹമ്മദ് എന്നിവരൊക്കെ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...