പ്രതിസന്ധിയിലായി അംഗൻവാടി വർക്കർമാർ; പ്രതിഷേധം

anganwadi
SHARE

അംഗന്‍വാടി വര്‍ക്കര്‍മാരുടെ സ്ഥലം മാറ്റഉത്തരവ് നടപ്പാക്കുന്നതില്‍ പഞ്ചായത്തുകമ്മറ്റി ഉയര്‍ത്തിയ തടസവാദത്തെതുടര്‍ന്ന് ജോലിയില്‍ പ്രവേശിക്കാനാവുന്നില്ലന്ന് പരാതി.  റാന്നി പഞ്ചായത്തിലെ അംഗന്‍വാടി വര്‍ക്കര്‍മാരാണ് പരാതി നല്‍കി ജോലിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നത്. 

റാന്നി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലെ പാലച്ചുവട്, പാലയ്ക്കല്‍ കോളനി എന്നീ അംഗന്‍വാടികളിലേയ്ക്ക് സ്ഥലം മാറിയെത്തിയ ജീവനക്കാരികളാണ് സ്ഥലം മാറ്റ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

താല്‍ക്കാലീക ജീവനക്കാരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനാലാണ് ഉത്തരവ് നടപ്പാക്കാത്തതെന്നാണ് ആക്ഷേപം. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പഞ്ചായത്തുകമ്മറ്റിയാണ്. സ്ഥലം മാറ്റഉത്തരവ് താല്‍ക്കാലികമായിറദ്ദുചെയ്യണമെന്നാണ് പഞ്ചായത്തുകമ്മറ്റിയുടെ ആവശ്യം.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...