ആറൻമുളയിലെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ അടച്ചു പൂട്ടി, പ്രതിഷേധം

aranmula
SHARE

ആറന്‍മുളയില്‍ വിനോദസഞ്ചാരവികസനം ലക്ഷ്യമാക്കി സ്ഥാപിച്ച ഫെസിലിറ്റേഷന്‍ സെന്ററിന് പൂട്ടുവീണു. സത്രക്കടവിന് സമീപം പമ്പാതീരത്ത് ടൂറിസം വകുപ്പ് 70 ലക്ഷം രൂപചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് പൂട്ടിയത്. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

എല്ലാ സൗകര്യങ്ങളോടുംകൂടി 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറി. ടൂറിസവുമായി ബന്ധപ്പെട്ട ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ല. എന്നാല്‍ തുടക്കമെന്ന നിലയില്‍ കുടുംബശ്രീ മിഷനുമായുള്ളധാരണപ്രകാരം, കുടുംബശ്രീ യൂണിറ്റിന് ഭക്ഷണശാല തുടങ്ങുന്നതിന് കെട്ടിടം വാടകയ്ക്ക് നല്‍കി. ബാധ്യതകള്‍ തീര്‍ത്ത് ഒഴിഞ്ഞുകൊടുക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡി.ടി.പി.സി രേഖാമൂലം അറിയിപ്പുനല്‍കി. പിന്നീട് കെട്ടിടത്തില്‍ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ല. കെട്ടിടം പ്രയോജനകരമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രളയം എല്‍പ്പിച്ച ആഘാതം കെട്ടിടത്തിനുണ്ട്. കാട് വളര്‍ന്ന് സംരക്ഷണമില്ലാത്ത നിലയിലായി. ജീര്‍ണാവസ്ഥയും നേരിടുന്നുണ്ട്. എന്നിട്ടും സെന്റര്‍ ഇവിടെ ഉണ്ടോ എന്നുപോലും ആരും തിരിഞ്ഞുനോക്കുന്നില്ല.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...