വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചത് അനുമതിയില്ലാതെ

varkala-buildings
SHARE

വിവാദത്തിലായ തിരുവനന്തപുരം വര്‍ക്കല എസ്.ആര്‍.മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങള്‍ നിര്‍മിച്ചത് അനുമതിയില്ലാതെ. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്  പഞ്ചായത്ത് പൊലീസിനും റവന്യുവകുപ്പിനും പരാതി നല്‍കി. പഞ്ചായത്തിന്‍റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് മനേജ്മെന്‍റ്. 

പരിശോധനാസമയത്ത് മെഡിക്കല്‍ കൗണ്‍സിലിനെ കബളിപ്പിക്കാന്‍ പുറത്തുനിന്നു രോഗികളെ മാനേജ്മെന്‍റ്  എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടിരുന്നു 

ഒരു കെട്ടിടത്തിനുവേണ്ട നിര്‍മാണാനുമതി വാങ്ങി നിരവധി കെട്ടിടങ്ങള്‍ എസ്.ആര്‍ മാനേജ്മെന്‍റ് നിര്‍മിച്ചു എന്നാണ് കോളജ് സ്ഥിതിചെയ്യുന്ന ചെറിന്നിയൂര്‍ പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.  ഇതു ചൂണ്ടികാണിച്ച് നിരവധി മെമ്മോകള്‍ പഞ്ചായത്ത്  കോളജിനു  നല്‍കുകയും ചെയ്തു. തന്‍ പ്രമാണിത്തം കാട്ടി മാനേജ്മെന്‍റ് മുന്നോട്ടുപോയപ്പോള്‍ പരാതിയുമായി പഞ്ചായത്ത് പൊലീസിനെ സമീപിച്ചു. ഇതോടെ മാനേജ്മെന്‍റ് കോടതിയെ സമീപിച്ചു. ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തു വന്നതോടെ  സര്‍ക്കാര്‍ ഇടപെടലാണ് വിദ്യാര്‍ഥികളുടെ ആവശ്യം

കോളജിന്‍റെ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ മാനേജ്മെന്‍റ് നടപടിയെടുക്കുന്നെന്നും ആരോപമം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ആറു പേര്‍ക്ക് ഷോക്കോസ് നല്‍കുകയും ചെയ്തു

MORE IN SOUTH
SHOW MORE
Loading...
Loading...