എച്ച് 1 എൻ 1 ബാധിച്ച് മരണം; നെടുമങ്ങാട് മെഡിക്കൽ ക്യാംപ് നടത്തി

Swine Flu
SHARE

എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് വിദ്യാര്‍ഥി മരിച്ച തിരുവനന്തപുരം നെടുമങ്ങാട് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാംപ് നടത്തി.  മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പനിലക്ഷണങ്ങളുള്ളവര്‍ ചികില്‍സ തേടണമെന്നാണ് നിര്‍ദേശം. 

നെടുമങ്ങാട് പറണ്ടോട് തെങ്ങുവിളാകത്ത് വീട്ടില്‍ രമേശന്റെ മകന്‍ ആറുവയസുകാരന്‍  മഹാദേവാണ് മരിച്ചത്. തമിഴ്നാട്ടില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയ വെള്ളിയാഴ്ച രാത്രി തന്നെ ചികില്‍സ തേടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈരളി വിദ്യാഭവന്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. മഹാദേവിന്റെ സഹപാഠികളായ അഞ്ചു കുട്ടികള്‍ക്കും ചെറിയ പനി ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. പരിശോധനയില്‍ ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഭയപ്പടേണ്ട സാഹചര്യമില്ലെന്നും പനി ലക്ഷണങ്ങളുള്ളവര്‍ ചികില്‍സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ നിര്‍ദേശിച്ചു. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...