ഓച്ചിറയിൽ രണ്ട് പേർക്ക് ഡിഫ്തീരിയ ; ജാഗ്രതാ നിർദ്ദേശം

kolalm09
SHARE

ഓച്ചിറയിൽ രണ്ട് പേർക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മേമനയിലെ ഒരു മതപഠന സ്ഥാപനത്തിലെ അന്തേവാസികളാണ്  

ഡിഫ്ത്തീരിയ ബാധിച്ച രണ്ടു പേരും. ഇവരുടെ സഹപാഠികളായ മറ്റു മുന്നു പേര്‍ക്കു കൂടി രോഗ ലക്ഷണമുണ്ട്. ഇവര്‍ തിരുവനന്തപുരം,കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവടങ്ങളില്‍ ചികില്‍സയിലാണ്. മതപഠന സ്ഥാപത്തിലെ പനിബാധിതരായ മുപ്പതു വിദ്യാര്‍ഥികളും നിരീക്ഷണത്തിലുണ്ട്. മുന്‍പ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടില്ലാത്തവര്‍ക്കാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി.

വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും ആരോഗ്യ വകുപ്പ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി.  ആശങ്കയ്ക്ക് വകയില്ലെങ്കിലും ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...