നെയ്യാറ്റിൻകരയിൽ പൈപ്പ് പൊട്ടൽ തുടർക്കഥ; പ്രതിഷേധിച്ച് നാട്ടുകാർ

neyyattinkara-web
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാവുന്നു. കാളിപ്പാറ കുടിവെളള പദ്ധതിയുടെ പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലീറ്റര്‍ വെള്ളം പാഴായി. വെള്ളത്തിന്റ കുത്തൊഴുക്കില്‍ നെയ്യാറ്റിന്‍കര കാട്ടാക്കട റോഡ് താറുമാറായത്  നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. 

പെരുമ്പഴുതൂര്‍ ജംഗ്ഷനില്‍ കല്ലുമല വാട്ടര്‍ട്ടാങ്കിലേക്ക് വെളളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. അമിത മര്‍ദം മൂലം നെടുകെ കീറിയ പൈപ്പില്‍ നിന്ന് ലക്ഷകണക്കിന് ലീറ്റര്‍ വെളളം പാഴായി. മനുഷ്യ നിര്‍മിതമായ പൊട്ടലുകളാണ് നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ അക്ഷേപം. 

കഴിഞ്ഞ ആഴ്ച്ചയുണ്ടായ പൈപ്പ് പൊട്ടല്‍ ഒരാഴ്ചയോളമാണ് നെയ്യാറ്റിന്‍കരക്കാരുടെ കുടിവെളളം മുട്ടിച്ചത്. അതേപറ്റി മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്്  വാട്ടര്‍ അതോറിറ്റി വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. 

MORE IN SOUTH
SHOW MORE
Loading...
Loading...