പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു

thenmala
SHARE

കൊല്ലം തെന്‍മല പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് വൈദ്യുതി ഉല്‍പാദനം പകുതിയായി കുറച്ചു. ഡാമില്‍ നിന്നു ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടാത്തത് തീരവാസികളെയും വലയ്ക്കുന്നു.  

കാലവര്‍ഷം കനിഞ്ഞില്ല. മരങ്ങള്‍ കരഞ്ഞുണങ്ങി. വെള്ളത്തില്‍ മുങ്ങി താഴേണ്ട കുന്നുകള്‍ ഒരു ഇറ്റ് നീരിനായി കാത്തിരിക്കുന്നു. വരാനിരിക്കുന്ന വലിയ വരള്‍ച്ചയിലേക്കുള്ള ചൂണ്ടുപലകയാണ് തെന്‍മല പരപ്പാര്‍ അണക്കെട്ട്. പതിനഞ്ച് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകളില്‍ ഒന്നു മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അതും വൈകിട്ട് അറുമുതല്‍ രാത്രി പത്തുവരെ മാത്രവും. 

കഴിഞ്ഞ തവണ ഇതേസമയത്ത് 109 മീറ്ററിന് അടുത്തായിരുന്നു ഡാമിലെ ജലനിരപ്പ്. മഹാപ്രളയസമയത്ത് ഒരാഴ്ച്ചയിലധികം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. മഴ കനിഞ്ഞില്ലെങ്കില്‍ ഉല്‍പാദനം വീണ്ടും കുറയ്ക്കേണ്ടി വരും.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...