തെൻമലയിൽ വഴിയരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

waste
SHARE

കൊല്ലം തെന്‍മലയില്‍ വഴി അരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം അര്‍ധരാത്രിയില്‍ മാലിന്യം തള്ളിയിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില

തെന്‍മല പതിമൂന്ന് കണ്ണറ പാലം. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്ന്. ദിവസവും നൂറുകണക്കിന് ആളുകളാണ് പാലത്തിലെത്തുന്നത്. എന്നാൽ ഇപ്പോൾ പാലത്തിന് അടിയില്‍ അറവുശാലയില്‍ നിന്നുള്ള മാലിന്യമടക്കം തള്ളുന്നു. മഴക്കാലമായതോടെ തെന്‍മലയിലേക്ക് വിനോദസഞ്ചാരികള്‍ വീണ്ടും എത്തി തുടങ്ങിയതിനിടെയാണ് പ്രധാനപ്പെട്ട ഇടങ്ങളില്‍ മാലിന്യം തള്ളുന്നത്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...