പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ഒരുവര്‍ഷം

tvm-waste-plant-product
SHARE

തിരുവനന്തപുരം പെരിങ്ങമലയിലെ മാലിന്യ പ്ലാന്റ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ഒരുവര്‍ഷം പിന്നിട്ടു. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുമ്പില്‍ നാട്ടുകാര്‍ സത്യാഗ്രഹ സമരം നടത്തി. വി.എസ്.അച്യുതാനന്ദന്‍, കവയിത്രി സുഗതകുമാരി, വി.എം.സുധീരന്‍ തുടങ്ങിയവര്‍ സമരത്തിന് ഐക്യദാഢ്യം പ്രഖാപിച്ച് സമരപന്തലിലെത്തി.

മണ്ണിനും പരിസ്ഥിതിക്കും വേണ്ടിയുള്ള ഒരു നാടിന്റെ വിലാപമാണ് ഈ കേട്ടത്. പെരിങ്ങമല അഗ്രിഫാമിലെ 15 ഏക്കറില്‍ ഖരമാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്ന പ്ലാന്‍റ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ പരിസ്ഥി ലോലവും ജൈവവൈവിധ്യ കലവറയുമായ പെരിങ്ങമലയിലെ പ്ലാന്റ് നിര്‍മാണം പരിസ്ഥിതിയെ തകര്‍ക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം. പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഒരുവര്‍ഷമായി തുടരുന്ന സമരം.  ചീഫ് സെക്രട്ടറിയുടെയുടെയും ചില ഉദ്യോഗസ്ഥരുടെയും ഗൂഢ ഉദ്ദേശമാണ് പദ്ധതിക്ക് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം. സുധീരന്‍ ആരോപിച്ചു.

ശാരീരിക അവശതകള്‍ മറികടന്നും സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും പരിസ്ഥിതി പ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരിയും എത്തി.

MORE IN SOUTH
SHOW MORE
Loading...
Loading...