പത്തനംതിട്ട വടംവലിമത്സരത്തില്‍ കിടങ്ങന്നൂർ എസ്‌.വി.ജി. ഹയര്‍സക്കന്‍ഡറി സ്കൂളിന് ജയം

vadamvali5
SHARE

പത്തനംതിട്ട ജില്ലാതല വടംവലിമത്സരത്തില്‍  കിടങ്ങന്നൂർ എസ്‌.വി.ജി. ഹയര്‍സക്കന്‍ഡറി സ്കൂളിന് സമ്പൂര്‍ണ ജയം. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗത്തിലായിരുന്നു മത്സരങ്ങള്‍. 

ആണ്‍കുട്ടികളില്‍ 19വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിൽ അങ്ങാടിക്കൽ  സ്കൂളിനെതോല്‍പ്പിച്ചാണ് കിടങ്ങന്നൂർ ജേതാക്കളായത്. ജൂനിയര്‍ വിഭാഗത്തിൽ കിങ്ങന്നൂര്‍, റാന്നി എച്ച്.എസിനെയാണ് പരാജയപ്പെടുത്തിയത്.  കാണികളുടേയും ഒപ്പമുള്ളവരുടേയും പ്രോത്സാഹനം മത്സരം ആവേശമാക്കി.

പെണ്‍കുട്ടികളില്‍ ജൂനിയർവിഭാഗത്തിലും  സബ് ജൂനിയർവിഭാഗത്തിലും എസ്‌.വി.ജി സ്കൂള്‍തന്നെയാണ് ജയിച്ചത്. ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും  ജില്ലാ വടംവലി അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു മത്സരം. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

MORE IN SOUTH
SHOW MORE
Loading...
Loading...