പാലത്തിന്റെ 'വിള്ളൽ' വിള്ളൽ അല്ല; കുഴപ്പം റോഡിനെന്ന് അധികാരികൾ

kollam-thenmala-bridge
SHARE

കൊല്ലം തെന്‍മലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ വിള്ളല്‍ വീണതില്‍ വിചിത്ര വാദവുമായി േദശീയപാത അതോറിറ്റി. പാലത്തിനല്ല അപ്രോച്ച് റോഡിനാണ് കേടുപാടു പറ്റിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഒറ്റനോട്ടത്തില്‍ കൊച്ചു കുട്ടികള്‍ക്ക് പോലും മനസിലാകും പാലത്തില്‍ വിള്ളലുണ്ടെന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം പാലം പരിശോധിച്ച ദേശിയപാത അതോറിറ്റി ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും ആക്കാര്യം ബോധ്യമായില്ല. വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് അപ്രോച്ച് റോഡ് ഇടിഞ്ഞതാണെന്നാണ് കണ്ടെത്തല്‍. 

ദേശീയപാത 744 ല്‍ കഴുതുരുട്ടിയിലെ ഇരട്ടപാലത്തിന് സമാന്തരമായി പണിയുന്ന പാലത്തില്‍ വിള്ളലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. ഗുണനിലവാരമില്ലത്ത കമ്പി ഉപയോഗിച്ചതാണ് പാലം കോണ്‍ക്രീറ്റ് ചെയ്തെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. പഴയ പാലത്തില്‍ അപകടം പതിവായതോടെയാണ് മുന്നേകാല്‍ കോടി മുടക്കി സമാന്തരമായി പുതിയ പാലം നിര്‍മിക്കുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...