തകര്‍ന്ന് തരിപ്പണമായി തിരുവനന്തപുരം മരപ്പാലം മുട്ടട റോഡ്; നടപടിയില്ല

tvm-bridge-n
SHARE

തകര്‍ന്ന് തരിപ്പണമായി തിരുവനന്തപുരം മരപ്പാലം മുട്ടട റോഡ്. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ പുനര്‍നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പും നഗരസഭയും യാതൊരു നടപടിയിയും സ്വീകരിച്ചിട്ടില്ല.

നാല് വര്‍ഷത്തിലേറെയായി നാട്ടുകാരുടെ ഈ ദുരിതയാത്ര തുടങ്ങിയിട്ട്. രണ്ടു കിലോമീറ്ററിലേറെ വരുന്ന റോഡ് പൂര്‍ണമായും  തകര്‍ന്ന അവസ്ഥയിലാണ്.‌ നഗരത്തിന്റെ തിരക്കുക്കളില്‍പെടാതെ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ മുമ്പ് ഉപയോഗിച്ചിരുന്നതും ഈ റോഡാണ്.

വാട്ടര്‍ അതോറിറ്റി ഇടയ്ക്കിടയ്ക്ക് റോഡില്‍ നടത്തുന്ന അറ്റക്കുറ്റ പണിയാണ് ഈ സ്ഥിതിയ്ക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. റോഡിന്റെ വികസനത്തിന് തുക അനുവദിച്ചിട്ടും റോഡ് ഗതാഗത യോഗ്യമാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്നാരോപിച്ച് ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...