മാലിന്യപ്രശ്നം രൂക്ഷം; നഗരസഭക്കെതിരെ പ്രതിഷേധവുമായി ഇടതുമുന്നണി

pathanamthitta-26-06
SHARE

മാലിന്യപ്രശ്നത്തിന് സ്ഥിരം പരിഹാരം വേണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ ഭരണസമിതിക്കെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധം. സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി. ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭ അധ്യക്ഷയുടെ മേശയില്‍ മാലിന്യം വച്ച് ഉപരോധവും നടത്തി.

മാലിന്യം നിറഞ്ഞ് നഗരം ചീഞ്ഞുനാറാന്‍ തുടങ്ങിയതോടെയാണ് ഇടതുമുന്നണി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം തുടങ്ങിയത്. സി.പി.ഐ പ്രവര്‍ത്തകര്‍ നഗരസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി. നഗരസഭകാര്യലയത്തിനുമുന്നില്‍ മാര്‍ച്ച്  പൊലീസ് തടഞ്ഞു. 

ബദല്‍സംവിധാനം ഒരുക്കാതെ മാലിന്യസംഭരണം നിര്‍ത്തിയത് പുതിയ ഏജന്‍സിയെ ഏല്‍പ്പിച്ച് കമ്മീഷന്‍തട്ടാനാണ് എന്നാണ് ആക്ഷേപം.ഡി.വൈ. എഫ് ഐ പ്രവര്‍ത്തകര്‍ നഗരസഭാഅധ്യക്ഷയുടെ മേശയില്‍ മാലിന്യം വച്ച് പ്രതിഷേധിച്ചു. നഗരസഭ അധ്യക്ഷയേയും കൗണ്‍സിലര്‍മാരേയും ഉപരോധിച്ചു. മാലിന്യ സംഭരണത്തിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ സമരം തുടരാനാണ് ഇടതുമുന്നണിയുടെ തീരുമാനം. പകര്‍ച്ചപ്പനികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് മാലിന്യസംസ്കരണം കാര്യക്ഷമമായി നടത്താത്തത്.

MORE IN SOUTH
SHOW MORE
Loading...
Loading...