വീട്ടമ്മയെ പറ്റിച്ച് വായ്പയെടുത്തു; മുൻ ബാങ്ക് മാനേജരടക്കം നാലു പേർക്കെതിരെ കേസ് .

kollam-new
SHARE

കൊല്ലത്ത് വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തിയും വ്യാജ ഒപ്പിട്ടും വായ്പ്പയെടുത്ത സംഭവത്തില്‍‌ പൊലീസ് കേസേടുത്തു. 

യൂണിയന്‍ബാങ്ക് കൊട്ടിയം ശാഖയുടെ മുന്‍ മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരൊയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. കുടുംബശ്രീ വായ്പയുടെ മറവില്‍ കൊല്ലത്ത് വീണ്ടും തട്ടിപ്പെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുടുംബശ്രീ വായ്പയുടെ മറവില്‍ രാമന്‍കുളങ്ങര സ്വദേശിയായ പ്രസന്നകുമാരിയുടെ തിരിച്ചറിയല്‍ രേഖകള്‍ ദുരുപയോഗപ്പെടുത്തിയും വ്യാജ ഒപ്പിട്ടും ഒന്‍പതുലക്ഷം രൂപ വായ്പ എടുത്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. പ്രസന്നകുമാരിയുടെ അയല്‍വാസിയായിരുന്ന നൂര്‍നിസയാണ് ഒന്നാം പ്രതി. 

കടലാസ് കുടുംബശ്രീ യൂണിറ്റായ കൈരളിയുടെ സെക്രട്ടറി ഹസീന രണ്ടാം പ്രതിയും പ്രസിഡന്റ് മിനി മുന്നാം പ്രതിയുമാണ്. യൂണിയന്‍ ബാങ്കിന്റെ കൊട്ടിയം ശാഖയുടെ മുന്‍ മാനേജര്‍ മലരാണ് നാലാം പ്രതി. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, കബിളിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ 

ചുമത്തിയിട്ടുള്ളത്. അഞ്ചുവർഷം മുൻപു നിര്‍ഭയ എന്ന കുടുംബശ്രീയിൽ ചേരാനായി  പ്രസന്നകുമാരി നല്‍കിയ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്താണ് വായ്പയെടുത്തിരിക്കുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.  ഒരു വര്‍ഷം മുന്‍പ് കൊല്ലത്തു നടന്ന സമാനമായ 

തട്ടിപ്പിന് കൂട്ടു നിന്ന നഗരസഭയിലെ അതേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ തട്ടിപ്പിനും ഒത്താശ ചെയ്തിരിക്കുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...