കലാകേന്ദ്ര നിർമാണത്തിനൊരുങ്ങി ആറന്മുളയും തിരുവല്ലയും; പ്രാരംഭ നടപടികൾക്ക് തുടക്കം

aranmula
SHARE

ആറന്മുള ക്ഷേത്രത്തില്‍ വഞ്ചിപ്പാട്ട് കലാകേന്ദ്രവും, തിരുവല്ലയില്‍ കഥകളി കലാകേന്ദ്രവും തുടങ്ങാന്‍ തയാറെടുത്ത് ദേവസ്വം ബോര്‍ഡ്. ഇതിനായി പ്രാരംഭനടപടികള്‍ ആരംഭിച്ചു. ആറന്മുള ക്ഷേത്രത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തലും പുരോഗമിക്കുകയാണ്.

വള്ളംകളി സമയത്ത് വള്ളസദ്യ നടത്താനുള്ള സൗകര്യങ്ങളും, ശബരിമല തീർത്ഥാടന കാലത്ത് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തർക്ക് വിരിവയ്ക്കാനുള്ള  സൗകര്യങ്ങളുമാണ് ആറന്മുള ക്ഷേത്രത്തില്‍ ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഈ പ്രവര്‍ത്തനങ്ങൾ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. തുടര്‍ന്നാകും കലാ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍.

വള്ളസദ്യ നടത്താനുള്ള സ്ഥിരംസംവിധാനത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. മുന്‍കാലങ്ങളില്‍ താല്‍ക്കാലിക സംവിധാനത്തിലാണ് വള്ള സദ്യ നടത്തിയിരുന്നത്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സംവിധാനത്തിന്റേയും ശുചിമുറികളുടേയും നിര്‍മാണം പുരോഗമിക്കുകയാണ്. വഞ്ചിപ്പാട്ട് കളരി  വള്ളംകളി സമയത്ത് നടക്കാറുണ്ട്. വഞ്ചിപ്പാട്ട് കലാകേന്ദ്രം ഒരുങ്ങുന്നതോടെ കൂടുതല്‍ സാധ്യകളും തെളിയും എന്ന പ്രതീക്ഷയാണുള്ളത്.

MORE IN SOUTH
SHOW MORE
Loading...
Loading...