പത്തനാപുരത്ത് അറവുശാലമാലിന്യം പൊതുഇടങ്ങളില്‍ തള്ളുന്നു

pathanapuram-waste
SHARE

കൊല്ലം പത്തനാപുരത്ത് അറവുശാലമാലിന്യം പൊതുഇടങ്ങളില്‍ തള്ളുന്നു. ഇടത്തറയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ജലാശയങ്ങളിലടക്കം തള്ളുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ അരോഗ്യവകുപ്പ് ജീവനക്കാരെ അറവുശാലകളുടെ ഉടമസ്ഥര്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചു.

പത്തനാപുരം ഇടത്തറ കേന്ദ്രീകരിച്ച് ഇരുപതിലധികം അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു അറവുശാലയ്ക്ക് മാത്രമേ പഞ്ചായത്തിന്റെ ലൈസന്‍സുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ലൈസന്‍സുള്ള അറവുശാലയ്ക്ക് പോലും മാലിന്യസംസ്കരണ സംവിധാനമില്ല. എല്ലാ അറവുശാലകളിലും നിന്നുള്ള മാലിന്യവും വഴിയോരത്തും നീരൊഴുക്കുകളിലുമാണ് തള്ളുന്നത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറവുശാലകളുടെ ഉടമസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. മഴ കൂടി എത്തിയതോടെ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് പ്രദേശം. ജനകീയ സമരസമിതി രൂപികരിച്ച് അനധികൃത അറവുശാലകള്‍ക്കെതിരെ സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...