നിപ പേടി; റംബൂട്ടാൻ വിപണിയിൽ മാന്ദ്യം; പഴങ്ങൾ ശേഖരിക്കുന്നില്ല

rambutan-fruit
SHARE

നിപ പേടിയിൽ പത്തനംതിട്ടയിൽ റംബൂട്ടാൻ വിപണിയിൽ മാന്ദ്യം. തോട്ടങ്ങളിൽ നിന്ന് പഴങ്ങൾ ശേഖരിക്കാൻ തമിഴ്നാട്ടിൽ നിന്നടക്കമുള്ള വ്യാപാരികൾ മടിക്കുന്നതായി കർഷകർ പറയുന്നു. വിപണിയിൽ ഒരു കിലോറമ്പുട്ടാന് 150 രുപ വരെ വില ഉയർന്നിട്ടുണ്ടെങ്കിലും വിൽപന കുറവായതിനാൽ കച്ചവടക്കാർ കാര്യമായി പഴങ്ങൾ ശേഖരിക്കുന്നില്ല.

മുൻ വർഷങ്ങളിൽ ജില്ലയുടെ മലയോര മേഖലകളിൽ നിന്നടക്കം ദിവസവും രണ്ടു മുതൽ 5 ടൺ വരെ റമ്പുട്ടാൻ മൊത്തക്കച്ചവടക്കാർ ശേഖരിച്ചിരുന്നു. എന്നാൽ നിപ പേടിയെത്തിയതോടെ  ചെറുകിട കച്ചവടക്കാർ  പഴം വാങ്ങി ശേഖരിക്കാതായി. പഴക്കടകളിൽ വിൽപനയും കുറഞ്ഞു. റമ്പുട്ടാൻ വിളവെടുപ്പു തുടങ്ങിയെങ്കിലും ഒരു ടണ്ണിൽ കൂടുതൽ ഒരു ദിവസം ശേഖരിക്കില്ലെന്ന് മൊത്തവ്യാപാരികൾ പറയുന്നു.

3 മുതൽ 5 ലക്ഷം രൂപയുടെ കച്ചവടം നടന്നിരുന്ന തോട്ടത്തിൽ നിന്ന് ഇക്കുറി ഒന്നര ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. ഇക്കുറി റമ്പുട്ടാൻ, മാങ്കോ സ്റ്റിൻ എന്നിവ വിറ്റഴിക്കാൻ വ്യാപാരികളെ അന്വേഷിച്ചു നടക്കേണ്ട അവസ്ഥയാണ്.നിപ പർവതീകരിച്ചു നടക്കുന്ന പ്രചരണമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് കർഷകർ പറയുന്നത്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...