കടത്തുകാരനെ സ്ഥലം മാറ്റി; നട്ടംതിരിഞ്ഞ് നാട്ടുകാര്‍

pathanamtitta
SHARE

പത്തനംതിട്ട നിരണം വട്ടടിക്കടവിലെ കടത്തുമുടങ്ങിയതോടെ നട്ടംതിരിഞ്ഞ് നാട്ടുകാര്‍. നിലവിലുണ്ടായിരുന്ന കടത്തുകാരനെ സ്ഥലം മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണിപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നത്.   

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 300ലധികം പേര്‍ ഉപയോഗിച്ചിരുന്ന കടത്തുവള്ളത്തിന്റെ സേവനമാണ് കടത്തുകാരനില്ലാതായതോടെ നിശ്ചലമായത്. കടത്തുകാരനെ സ്ഥംമാറ്റിയിട്ട് ഇതുവരെ മറ്റൊരാളെ വച്ചിട്ടില്ല. ഇതോടെ കടത്തിനെ ആശ്രയിച്ച് അക്കരെയിക്കരെ എത്തിയിരുന്നവര്‍ ദുരിതത്തിലായി.

 50വര്‍ഷത്തിലേറെയായി ഈ കടത്തുതുടങ്ങിയിട്ട്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു സമയം. കടത്തുകാരനെ നിയമിക്കാത്തതില്‍ പ്രതിഷേധവും ശക്തമാണ്. അധികൃതര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...