ആനുകൂല്യമില്ല; ഹാന്‍ടക്സില്‍ വനിതാ ജീവനക്കാർ സമരത്തിൽ

handtex
SHARE

ഹാന്‍ടക്സില്‍ മാനേജ്മെന്‍റിന്‍റെ വിവേചനത്തിനെതിരെ വനിതാ തൊഴിലാളികള്‍ സമരത്തില്‍. അര്‍ഹതയുള്ളവരെ ഒഴിവാക്കി സി.ഐ.ടി.യു തൊഴിലാളികള്‍ക്കു മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തുന്നുവെന്നും ആരോപണമുണ്ട്. നെയ്ത്തുതൊഴിലാളികളാണ് രാത്രിയിലും പകലുമായി സമരം നടത്തുന്നത്.  

ആകെയുള്ള അന്‍പതു നെയ്ത്തു തൊഴിലാളികളില്‍ നാല്‍പത്തിയെട്ടുപേരും സമരത്തിലാണ്. മിനിമം വേതനം പോലും നിഷേധിക്കുന്ന ഇവര്‍ക്ക് മനേജ്മെന്‍റ് വിവേചനം കൂടി സഹിക്കാനാവാതെ വന്നതോടെയാണ് സമരത്തിനിറങ്ങിയത്

സെക്രട്ടറിയേറ്റിനു നൂറുമീറ്റര്‍ അകലെ വനിതാ തൊഴിലാളികള്‍ സമരം ചെയ്തിട്ടും ചര്‍ച്ചക്കു പോലും മാനേജ്മെന്‍റു ഇതുവരെയും തയ്യാറായിട്ടില്ല. ബിഎംഎസിന്‍റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

MORE IN SOUTH
SHOW MORE
Loading...
Loading...