പൂജപ്പുര വനിതാ മന്ദരിത്തിലെ അന്തേവാസികൾക്ക് നേരെ ഉപദ്രവം

handicapped-corporation
SHARE

തിരുവനന്തപുരം പൂജപ്പുര വികലാംഗ വനിതാ മന്ദിരത്തില്‍ അന്തേവാസികളെ ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുന്നതായി  പരാതി. പേയാട് സ്വദേശിനിയായ മുപ്പത്തിയാറുകാരിയുടെ ബന്ധുക്കളാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്കിയത്. ബുദ്ധിമാന്ദ്യമുള്ള യുവതിയെ വനിതാ കെയര്‍ടേക്കര്‍ ലൈംഗികമായി ദുരുപയോഗിച്ചെന്നും യുവതിയും ബന്ധുക്കളും പരാതിപ്പെട്ടു.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സര്‍ക്കാര്‍ കേന്ദ്രമാണ് പൂജപ്പുരയിലെ വനിതാമന്ദിരം. മൂന്നു വര്‍ഷമായി ഇവിടെ താമസിക്കുന്ന മാനസിക വെല്ലുവിളിയുള്ള  യുവതിയാണ് വനിതാ കെയര്‍ടേക്കര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. രാത്രി കെയര്‍ടേക്കറുടെ മുറിയില്‍ വിളിച്ച് ലൈംഗികമായി ദുരുപയോഗിച്ചുവെന്നാണ് യുവതിയുടെ ആക്ഷേപം. ഇത് എതിര്‍ത്തപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചു. തുടര്‍ന്ന് മനോരോഗമെന്ന്് ചിത്രീകരിച്ച് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെന്നും യുവതിയുടെ സഹോദരന്റെ പരാതിയില്‍ പറയുന്നു. 

ഉപദ്രവമേല്‍ക്കുന്നതായും ലൈംഗിക ചൂഷണം നടത്തുന്നതായും അന്തേവാസികള്‍ പരാതിപ്പെട്ടതായി ഇവരുടെ ക്ഷേമമന്വേഷിക്കാന്‍ കോടതി നിയോഗിച്ച അഭിഭാഷകയും വെളിപ്പെടുത്തി. ശാരീരിക ഉപദ്രവം ഉണ്ടായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മേലധികാരികള്‍ക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ലൈംഗിക പീഡനപരാതിയെക്കുറിച്ച് പുതിയ അറിവാണെന്നുമായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. 

MORE IN SOUTH
SHOW MORE
Loading...
Loading...