തൊഴുക്കലിൽ പൈപ്പ് പൊട്ടി കുടിവെള്ളമൊഴുകുന്നു; അറ്റക്കുറ്റപ്പണി ഫലപ്രദമല്ല

water-new
SHARE

പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും ഫലപ്രദമായ അറ്റകുറ്റപ്പണി നടത്താതെ വാട്ടര്‍ അതോറിറ്റി. തിരുവന്തപുരം തൊഴുക്കലിലാണ് പെപ്പ് പൊട്ടി ഒരാഴ്ചയായി വെള്ളം പാഴാവുന്നത്. വെള്ളത്തിന്റെ സമ്മര്‍ദം കുറച്ച് പാഴാകുന്ന വെള്ളത്തിന്റെ അളവു കുറയ്ക്കാനെ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞിട്ടുള്ളൂ. 

 മഴ പെയ്തിട്ടും നെയ്യാര്‍ ജലസംഭരണിയില്‍ വെള്ളം പൂര്‍ണായും എത്തിയിട്ടില്ല. വറ്റിവരണ്ടു കിടക്കുകയാണ്. വെള്ളം പാഴാക്കരുതെന്ന് വാട്ടര്‍ അതോറിറ്റി തന്നെ നിര്‍ദേശം നല്‍കുന്നു. പക്ഷെ തിരുവനന്തപുരം തൊഴുക്കലിലെ കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ  ജലസംഭരണിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. വാട്ടര്‍ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്. ഇതേ വാട്ടര്‍ ടാങ്കില്‍ നിന്ന് ഓവര്‍ ഫ്ലോ നിയന്ത്രിക്കാന്‍ ജല അതോറി പരാജയപ്പെട്ടിരിക്കെയാണ് പൈപ്പ് പൊട്ടല്‍. രണ്ടു കിലോമീറ്ററോളമാണ് കുടിവെളളം പാഴാകുന്നത് . കാട്ടാക്കട നെയ്യാറ്റിന്‍കര റോഡില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. 

വാല്‍വ് അടച്ചു സമ്മര്‍ദം കുറച്ചെങ്കിലും  ചോര്‍ച്ച പരിഹരിക്കാറായിട്ടില്ല.  പൈപ്പ് പൊട്ടല്‍ മാറ്റണമെങ്കില്‍ 3 ദിവസം  കൂടി വേണ്ടിവരുമെന്നാണ് വാട്ടര്‍ അതോരിറ്റി അറിയിച്ചത് . ചേര്‍ച്ച തടയാന്‍ പ്രധാന പൈപ്പ് അടച്ചാല്‍ വലിയൊരു പ്രദേശത്തേക്കുളള കുടിവെളള വിതരണം മുടങ്ങുമെന്നതിനാല്‍ പരിമതിയുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട് 

MORE IN SOUTH
SHOW MORE
Loading...
Loading...