തെൻമലയിൽ പാലത്തിൽ വിളളൽ; നാട്ടുകാരുടെ പ്രതിഷേധം

bridge-new
SHARE

കൊല്ലം തെന്‍മലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ വിള്ളല്‍. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കഴുതുരുട്ടിയില്‍ നിര്‍മാണം പുരോഗമിക്കുന്ന പാലത്തിലാണ് വിള്ളല്‍. ഗുണനിലവാരമില്ലാത്ത കമ്പി ഉപയോഗിച്ചതാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

ദേശീയപാത 744 ല്‍ കഴുതുരുട്ടിയിലെ ഇരട്ടപാലത്തിന് സമാന്തരമായി പണിയുന്ന പാലത്തിനാണ് വിള്ളല്‍. കോണ്‍ക്രീറ്റിന് ശേഷം ഏതാനും  ദിവങ്ങള്‍ക്കുള്ളില്‍ തന്നെ പാലം വിണ്ടു കീറി. ദേശീയപാത അതോറിറ്റിക്കാണ് നിര്‍മാണ ചുമതല. എന്നാല്‍ പാലം നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥര്‍ ഈ വഴി വിന്നിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കഴുതുരുട്ടി ഇരട്ടപാലത്തില്‍ അപകടം പതിവായതോടെയാണ് സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

MORE IN SOUTH
SHOW MORE
Loading...
Loading...