സുമനസ്സുകളാൽ നുബീനയ്ക്കും സ്വപ്നവീട് ഒരുങ്ങുന്നു

mnb
SHARE

ദാരിദ്ര്യത്തില്‍ ജീവിതം വഴി മുട്ടിയ നുബീനയക്കും കുടുംബത്തിനും സുമനസുകളുടെ സഹായത്താല്‍ വീടൊരുങ്ങുന്നു. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രവാസികളാണ് ഈ നന്‍മയ്ക്ക് പിന്നില്‍. കല്ലറ പാങ്ങോട് ചന്തക്കുന്നു സ്വദേശിയായ നുബീനയുടെ  രോഗിയായ ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തിന്‍റെ ദൈന്യാവസ്ഥാ മനോരമ ന്യൂസാണ് ലോകത്തെ അറിയിച്ചത്.

പ്ളാസ്റ്റിക് കീറുകള്‍ വലിച്ചുകെട്ടിയ ഈ ഓലപ്പുരയിലാണ് നബീനയും രോഗിയായ ഭര്‍ത്താവും പ്രമേഹ രോഗിയായ മകനുമടങ്ങുന്ന കുടുംബം ജീവിതം തള്ളി നീക്കിയത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നു പ്രവാസികളായ സുമനസുകള്‍ നുബീനയ്ക്കും കുടുംബത്തിനും കിടപ്പാടമൊരുക്കാനായി മുന്നോട്ടു വരുകയായിരുന്നു . എന്നാല്‍ പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയും അവര്‍ മുന്നോട്ടുവെച്ചു. ഡി.കെ.മുരളി എം.എല്‍.എ വീടിനു തറക്കല്ലിട്ടു. പള്ളികള്‍ക്കു മുന്നില്‍ കൈനീട്ടി കിട്ടുന്നതുകൊണ്ടായിരുന്നു ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്. മകനു ഒരു മാസത്തെ ചികില്‍സയ്ക്കു തന്നെ ഏഴായിരം രൂപയോളം വേണ്ടിവരും. ഭര്‍ത്താവിനുള്ള ചികില്‍സാ ചെലവ് വേറെ. നാട്ടുകാരുടെ സഹായമാണ് ജീവിതം മുന്നോട്ടു നീക്കാനുള്ള നുബീനയുടേയും കുടുംബത്തിന്‍റേയും പ്രതീക്ഷ.

MORE IN SOUTH
SHOW MORE