കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതായി പരാതി

ksrtc
SHARE

കൊല്ലം പുനലൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതായി പരാതി. ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അലംഭാവമാണ് നിര്‍മാണം വൈകാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണം ആരംഭിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. പക്ഷേ ഒരു പദ്ധതി പോലും ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച തറയോട് പാകലും പാതിവഴിയില്‍ ഉപേക്ഷിച്ചു. പാകിയ തറയോടുകള്‍ ഇപ്പോള്‍ ഇളകി തുടങ്ങി. ഇത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

പുനലൂര്‍‌ കെഎസ്ആര്‍ടിസി ഡിപ്പോയിലെ നിര്‍മാണ ജോലികള്‍ അനന്തമായി നീളുന്നതിനെതിരെ സമരത്തിന് തയാറെടുക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

MORE IN SOUTH
SHOW MORE