ഗുരുവായൂര്‍ ക്ഷേത്രമാതൃകയില്‍ ഭാഗവത സത്രത്തിന് വേദിയൊരുങ്ങുന്നു

temple
SHARE

ഗുരുവായൂര്‍ ക്ഷേത്രമാതൃകയില്‍ ഭാഗവത സത്രത്തിന് വേദിയൊരുക്കി മണ്ണടി പഴയതൃക്കോവില്‍ മഹാദേവക്ഷേത്രം. അഖിലഭാരത മഹാസത്രത്തിനായാണ് ഇങ്ങനെയൊരു വേദി ഒരുക്കുന്നത്.  26ദിവസംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയായത്.  

ശില്‍പി പന്തളം സുദര്‍ശനന്റെ  നേതൃത്വത്തിലാണ് നിര്‍മാണം. യജ്ഞശാലയ്ക്ക് അലങ്കാരമായി ചുവര്‍ ചിത്രശൈലിയില്‍ ശ്രീകൃഷ്ണന്‍റെ ബാല്യവും കൗമാരവും ഒരുക്കിയിട്ടുണ്ട്. 26ദിവസംകൊണ്ട് 10കലാകാരന്‍മാര്‍ ചേര്‍ന്നാണ് യജ്ഞശാല ഒരുക്കിയത്.

ഇരുപതിനായിരം പേര്‍ക്കിരിക്കാവുന്നതാണ് വേദി. കഴിഞ്ഞ 12വര്‍ഷമായി മണ്ഡലകാലത്ത് ദുബായില്‍ അയ്യപ്പക്ഷേത്രത്തിന്റെ പശ്ചാത്തലം ഒരുക്കുന്നത് സുദര്‍ശന്റെ മല്‍നോട്ടത്തിലാണ്. ഒരു ലക്ഷത്തി അറുപത്തയ്യായിരം ചതുരശ്രഅടിവിസ്തീര്‍ണമുണ്ട്. പതിനായിരംപേര്‍ക്ക് ഭക്ഷണംകഴിക്കാന്‍ കഴിയുന്ന അന്നദാനമണ്ഡപവും ഒരുക്കിയിട്ടുണ്ട്. 

MORE IN SOUTH
SHOW MORE