കുടുംബത്തിലെ മൂന്ന് പേർ കിണറ്റിൽ വീണ് മരിച്ച സംഭവം; ദുരൂഹതയെന്ന് നാട്ടുകാർ

deatamma
SHARE

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ ചുമട്ടുതൊഴിലാളി കിണറ്റില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്നു വീട്ടുകാരും നാട്ടുകാരും. ബന്ധു സ്വത്ത് തട്ടിയെടുക്കാന്‍ എറെക്കാലമായി ശ്രമിക്കുന്നെന്നു മരിച്ച രാജേഷിന്‍റെ അമ്മ. രാജേഷിന്‍റെ അഛനും സഹോദരനും കിണറ്റില്‍ വീണു മരിച്ചനിലയിലാണ് കണ്ടെത്തിയിരുന്നത്.  

ചുമട്ടുതൊഴിലാളിയായ മകന്‍ രാജേഷും കൂടി മരിച്ചതോടെ ആശ്രയമറ്റ നിലയിലാണ് അമ്മ വിമല. നേരത്തെ ഒരു മകനും ഭര്‍ത്താവും കിണറ്റില്‍ വീണു മരിച്ചിരുന്നു. ഉണ്ടായിരുന്ന കിടപ്പാടവും ,കുറച്ചു പുരയിടവും അടുത്ത ബന്ധു ഏറെക്കാലമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു. ഏറ്റവുമൊടുവില്‍ ക്രയവിക്രയത്തിനു സ്റ്റേയും വാങ്ങി

ബന്ധുവിന്‍റെ രാഷ്ട്രീയസ്വാധീനം കേസ് അട്ടിമറിക്കുമെന്നുള്ള സംശയവും നാട്ടുകാര്‍ പങ്കു വെയ്ക്കുന്നു. സത്യാവസ്ഥ പുറത്തുവരാന്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

MORE IN SOUTH
SHOW MORE