ഇഴഞ്ഞ് നീങ്ങി ബൈപാസ് നിർമാണം

kollam
SHARE

ഒന്നരപതിറ്റാണ്ട് പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ കൊല്ലം അ‍ഞ്ചല്‍ ബൈപാസ്. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി മൂന്നുവര്‍ഷം മുന്‍പ് പുനരാരംഭിച്ച ബൈപാസിന്റെ നിര്‍മാണ ജോലികള്‍ ഇപ്പോള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്.

അയൂർ റോഡിലെ കുരിശുമുക്കിൽ നിന്നു ആരംഭിച്ച് പുനലൂർ റോഡിലെ സെന്റ്ജോർജ് സ്കൂളിന് സമീപം അവസാനിക്കുന്നതാണ് അ‍ഞ്ചല്‍ ബൈപാസ്. പതിനെട്ടു വര്‍ഷം മുന്‍പാണ് നാലു കിലോമീറ്റര്‍ നീളമുള്ള ബൈപാസിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാലിപ്പോഴും നിര്‍മാണം പൂര്‍ത്തിയാക്കാനായിട്ടില്ല. 

സ്ഥലം എംഎല്‍എയും വനംമന്ത്രിയുമായ കെ.രാജു ഇടപെട്ട് ബൈപാസിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE