കോടികളുടെ സ്വർണപണയവുമായി ഫിനാൻസ് ഉടമ മുങ്ങി; അന്വേഷണം ഊർജിതം

tvm-gold-loan-09-05
SHARE

തിരുവനന്തപുരം പാറശാലയില്‍ കോടികളുടെ സ്വര്‍ണപണയവുമായി ഫിനാന്‍സ് ഉടമ മുങ്ങി. ഫ്രാങ്കോ ആല്‍വിന്‍ ഫിനാന്‍സ് എന്ന സ്ഥാപനം നടത്തുന്ന പളുങ്കല്‍ സ്വദേശി ഫ്രാങ്ക്ളിനാണ് മുങ്ങിയത്. മൂന്നുശാഖകളിലായി അയ്യായിരത്തോളം ഇടപാടുകാരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.

ഇടപാടുകള്‍ വേണ്ടെന്നും നികുതി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോകുന്നുവെന്നും ജീവനക്കാരെ അറിയിച്ചാണ് ഫ്രാങ്ക്ളിന്‍ മുങ്ങിയത്. ജീവനക്കാര്‍ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്തു.ഫ്രാങ്കളിനെകുറിച്ച് വിവരമില്ലാതായതോടെ  ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ സ്ഥാപനം തുറന്നില്ല. ഇതോടെ ഇടപടുകാര്‍ പൊലീസിനെ സമീപിച്ചു. 

ഇയാള്‍ തമിഴ്നാട്ടിലേക്ക് പോയെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാറശാല പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

MORE IN SOUTH
SHOW MORE