അഞ്ചലില്‍ മല്‍സ്യവില്‍പന സ്റ്റാള്‍ തുരുമ്പെടുക്കുന്നു

fishstall
SHARE

കൊല്ലം അഞ്ചലില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മല്‍സ്യവില്‍പന സ്റ്റാള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഫിഷറീസ് വകുപ്പും അഞ്ചല്‍ പഞ്ചായത്തും ചേര്‍ന്ന് നാലു വര്‍ഷം മുന്‍പ് പണിത സ്റ്റാളില്‍ ഒരു ദിവസം പോലും മല്‍സ്യവില്‍പന നടന്നിട്ടില്ല.    

അഞ്ചല്‍ മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്ത് നാലുവര്‍ഷം മുന്‍പാണ് ഈ സ്റ്റാള്‍ പണിതത്. വിഷരഹിത മല്‍സ്യം വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. അഞ്ചുലക്ഷം രൂപമുടക്കി പഞ്ചായത്തും ഫിഷറിസ് വകുപ്പും ചേര്‍ന്ന് പണിത സ്റ്റാളിപ്പോള്‍ തുരുമ്പെടുത്ത്  നശിക്കുകയാണ്. 

സ്വകാര്യ മല്‍സ്യ വില്‍പനക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്റ്റാള്‍ തുറക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്റ്റാള്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥലം എംഎല്‍എയും വനംമന്ത്രിയുമായ കെ.രാജു ഇടപെടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

MORE IN SOUTH
SHOW MORE