ആരോഗ്യവകുപ്പിന്റെ സബ്സെന്റര്‍ പൂട്ടികിടക്കുന്നു

hd
SHARE

തിരുവനന്തപുരം പള്ളിത്തുറയിലെ ആരോഗ്യവകുപ്പ് സബ്സെന്റര്‍ മാസങ്ങളായി  പൂട്ടിക്കിടക്കുന്നു. ഡോക്ടറെയും സ്ഥിരം നഴ്സിനെയും   നിയമിക്കണമെന്ന ഒാംബുഡ്സ്മാന്‍ ഉത്തരവും നടപ്പായില്ല. തീരദേശത്ത്  എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്ലാത്തപ്പോഴാണ് അധികൃതരുടെ അനാസ്ഥ.  

വേളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പളളിത്തുറയിലെ സബ് സെന്ററാണ് ഈ കാടുപിടിച്ചു കിടക്കുന്നത്.  മലേറിയയും മസ്തിഷ്ക ജ്വരവും പടര്‍ന്നു പിടിക്കാറുള്ള തീരത്ത് ചുറ്റിനുമുള്ള നൂറു കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ടയിടം. കേന്ദ്ര ആരോഗ്യനയമനുസരിച്ച് ഒരു സബ്സെന്ററില്‍  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും  ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സും ഉണ്ടാകണമെന്നാണ്.  തീരപ്രദേശമാണെന്നതിനാല്‍ നഴ്സിന് പുറമെ ഡോക്ടറെക്കൂടി നിയമിക്കണമെന്ന ഒാംബുഡ്സ്മാന്‍ ഉത്തരവിനും അധികൃതര്‍ പുല്ലുവിലപോലും കൊടുത്തിട്ടില്ല.

ആര്‍ദ്രം പദ്ധതിയുടെ  പേരില്‍ കെട്ടിടങ്ങള്‍ക്കും മറ്റുമായി കോടികള്‍ ചെലവിടുമ്പോഴാണ് ചികില്‍സാ സൗകര്യം ഏറ്റവും ആവശ്യമായൊരിടത്ത് ഈ ആശുപത്രി കെട്ടിടം നോക്കുകുത്തിയാകുന്നത്.

MORE IN SOUTH
SHOW MORE