മണ്ഡലത്തിൽ വേറിട്ട പ്രചാരണതന്ത്രങ്ങളുമായി സ്വതന്ത്രസ്ഥാനാര്‍ഥികൾ

trivandrum
SHARE

ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന തിരുവനന്തപുരത്തു വേറിട്ട പ്രചാരണതന്ത്രങ്ങളുമായി സാന്നിധ്യം ഉറപ്പിക്കുകയാണ് സ്വതന്ത്രസ്ഥാനാര്‍ഥികള്‍. ക്യൂആര്‍ കോഡ് ഉള്‍പ്പെടെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് പല സ്വതന്ത്രരുടേയും പ്രചാരണം. ശബരിമല പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പന്തളം രാജകുടുംബാംഗത്തിന്റെ സ്ഥാനാര്‍ഥിത്വവും ശ്രദ്ധേയമാണ്.  

തിരുവനന്തപുരം നഗരത്തിലെ പോസ്റ്റായ പോസ്റ്റുകളിലൊക്കെ ഈയൊരു നോട്ടീസാണ്. ഒറ്റനോട്ടത്തില്‍ ഒന്നും പിടികിട്ടില്ല. കൗതുകം മൂക്കുന്നവര്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യും. ചെന്നെത്തുന്നത് സ്വതന്ത്ര സ്ഥാനാര്‍ഥി എം.എസ്.സുബിയുടെ ഫേസ്ബുക്ക് പേജിലേക്ക്. ഗൗരവത്തില്‍ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. 

ശബരിമല പ്രശ്നം ദുരുപയോഗം ചെയ്യുന്നതിലെ പ്രതിഷേധം കൂടിയാണ് പന്തളം രാജകുടുംബാഗമായ പി.കേരളവര്‍മ്മ രാജയുടെ സ്ഥാനാര്‍തിത്വത്തിനു പിന്നില്‍. പ്രവാസി നിവാസി പാര്‍ട്ടിയുടെ ബാനറിലാണ് മല്‍സരം.

മുഖ്യധാരാ സ്ഥാനാര്‍ഥികളെപ്പോലെ റോഡ് ഷോ നടത്തുന്ന ക്രിസ്റ്റഫര്‍ ഷാജു ഉള്‍പ്പെടെ പതിനേഴുപേരാണ് തലസ്ഥാന മണ്ഡലത്തില്‍ ജനവിധി തേടുന്നത്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.