പ്രകൃതിയും ദുരന്തവും കാൻവാസിൽ; കുട്ടികൾക്കായി അവധിക്കാല ചിത്രകലാ ക്യാംപ്

pathanamthitta-painting-18-04
SHARE

ആസ്വാദകരെ ആകര്‍ഷിച്ച് ആറുചിത്രകാരന്‍മാര്‍ ഒരുക്കിയ ചിത്രപ്രദര്‍ശനം. പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലിന്റ് വരക്കൂട്ടമാണ് ചിതകലാ ക്യാമ്പിന്റെ ഭാഗമായി പ്രദര്‍ശനം ഒരുക്കിയത്. കുട്ടികള്‍ക്കായി അവധിക്കാല ചിത്രകലാ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 

റിയലിസ്റ്റികും, സര്‍റിയലിസ്റ്റിക്കുമായ ചിത്രങ്ങള്‍. പ്രക‍‍ൃതിയും ദുരന്തവും,വേദനയുമൊക്ക വിഷയങ്ങള്‍.  ക്ലിന്റ് വരക്കൂട്ടം ചിത്രകല കൂട്ടായ്മയില്‍ പിറന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.

അക്രിലിക് ആണ് ചിത്രകാരന്‍മാര്‍ മുഖ്യമായും മീഡിയമാക്കിയത്. പ്രേംദാസ് പത്തനംതിട്ട,ഷേര്‍ലി ഓമല്ലൂര്‍,ഷീല, ബൈജു നൂറനാട്, റോയ് ദാനിയേല്‍, അഭിലാഷ് കുമ്പളാംപൊയ്ക എന്നിവരാണ് ചിത്രങ്ങള്‍ വരച്ചത്. ചൂവര്‍ ചിത്രശൈലിയില്‍ വരച്ച ചിത്രങ്ങളും ചിത്രപ്രദര്‍ശനത്തില്‍ ആകര്‍ഷണിയമായി. നിരവധിപേര്‍ ചിത്രപ്രദര്‍ശനം കാണാന്‍ എത്തി. പത്തനംതിട്ട ജില്ലാ സ്പോട്സ് കൗണ്‍സില്‍ ചുവര്‍ ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ചിത്രമതില്‍ ഒരുക്കിയത് ക്ലിന്റ് വരക്കൂട്ടത്തിലെ കലാകാരന്‍മാരാണ്. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.