തിരഞ്ഞെടുപ്പ് ബോധവത്ക്കരണം; കോളജ് വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

painting-competition-18
SHARE

വോട്ടിംഗ് ശതമാനം ഉയർത്താനും തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും  കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ച്  പത്തനംതിട്ട ജില്ലാ ഭരണകൂടം. പതിനായിരം രൂപയാണ്  മത്സരവിജയികൾക്ക് സമ്മാനമായി ലഭിച്ചത്.

തെരഞ്ഞെടുപ്പ് ജോലികൾ തകൃതിയായി നടക്കുന്ന കലക്ട്രേറ്റ് കോംപ്ലക്സിലാണ്  ജനങ്ങളെ ആകർഷിച്ച് ചിത്രരചനാ മത്സരം നടന്നത്. വോട്ടഭ്യർത്ഥന മുതൽ വിജയാഘോഷം വരെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം  വിദ്യാർത്ഥികൾ ക്യാൻവാസിലാക്കി . ജില്ലാ ഭരണകൂടവും ശുചിത്വ മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വലിയ ക്യാൻവാസിലാണ് ചിത്രങ്ങൾ തീർത്തത്.വിജയികൾക്കുള്ള സമ്മാനതുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 66 ശതമാനം മാത്രമായിരുന്നു പത്തനംതിട്ടയിൽ പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടിംഗ് ശതമാനം കൂട്ടാൻ ഒരു മാസമായി വിവിധ പദ്ധതികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.