റാന്നിയിൽ വീണ്ടും കാറ്റ്, മഴ; വീടുകളും കൃഷിയും നശിച്ചു

ranni-house-2
SHARE

കഴിഞ്ഞദിവസം വേനല്‍ മഴയ്ക്കൊപ്പമുണ്ടായ ശക്തമായകാറ്റില്‍ പത്തനംതിട്ട റാന്നിയില്‍ വീടുകള്‍ക്ക് നാശം. റാന്നി ജണ്ടായിക്കലിനുസമീപം പത്തുവീടുകളാണ് നശിച്ചത്.

കഴിഞ്ഞദിവസം വൈകിട്ടുണ്ടായ മഴയാണ് നാശം വിതച്ചത്. ശക്തമായ കാറ്റില്‍ മരങ്ങളുടെ ശിഖരങ്ങള്‍ ഒടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍ പതിച്ചു. കാറ്റില്‍ ഓടിളകിയതിനൊപ്പം ഷീറ്റുകളും നിലംപൊത്തി. 

ജണ്ടായിക്കല്‍മേഖലയിലെ കാര്‍ഷീകവിളകളും നശിച്ചിട്ടുണ്ട്. കേടുപാടുകള്‍ വന്നവീടുകള്‍ ശരിയാക്കാന്‍ ധനസഹായം അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൃഷിനശിച്ച സാഹചര്യത്തില്‍ കൃഷിവകുപ്പിന്റെ സഹായവും പ്രതീക്ഷക്കുകയാണ് കര്‍ഷര്‍. തകരാറിലായ വൈദ്യുതബന്ധം കെ.എസ്.ഇ.ബി അധികൃതരെത്തി പരിഹരിച്ചു. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.