വിഷുദിനത്തില്‍ പട്ടിണി സമരവുമായി ഒരുകൂട്ടം അധ്യാപകർ

teachers
SHARE

വിഷുദിനത്തില്‍ പട്ടിണി സമരവുമായി ഒരുകൂട്ടം അധ്യാപകര്‍. മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന എയ്ഡഡ് സ്്കൂള്‍ അധ്യാപകരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്.    

വിഷു ആഘോഷമില്ല, മൂന്നു വര്‍ഷമായി ശമ്പളം കിട്ടിയിട്ട്. കത്തുന്ന വേനല്‍ചൂട് അവഗണിച്ച് ഈ അധ്യാപകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. എയ്ഡഡ് മേഖലയിലെ അംഗീകരമില്ലാത്ത അധ്യാപകരാണ് ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചെയ്യുന്ന ജോലിക്ക് കൂലിവേണമെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.‌

2016 മുതല്‍ ലീവ് വേക്കന്‍സിയിലുംവിദ്യാര്‍ഥികള്‍ കൂടുമ്പോള്‍ വരുന്ന അധിക തസ്തികകളിലും നിയമനം ലഭിച്ചവരാണിവര്‍. നിയമന അംഗീകാരമില്ലാത്തതിനാല്‍ ശമ്പളവുമില്ല. തിരഞ്ഞെടുപ്പ് കാലത്തെ പ്രതിഷേധമെങ്കിലും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിലാണിവര്‍. 

MORE IN SOUTH
SHOW MORE