വേനലവധി ആഘോഷം; ആലപ്പാട് കുട്ടികൾക്ക് നീന്തൽ പരീശീലനം

swimming-training
SHARE

വേനല്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുകയാണ് കൊല്ലം ആലപ്പാട് പഞ്ചായത്ത്. മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ‍ഞ്ചായത്ത് വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്നത്. 

കടലിനും കായലിനുമിടയിലാണ് ആലപ്പാട് പഞ്ചായത്ത്. മുങ്ങിമരണങ്ങള്‍ ഇവിടെ പതിവാണ്. ഇതൊഴിവാക്കാനാണ് വേനല്‍ അവധിക്കാലത്ത് പഞ്ചായത്ത് വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കാണ് നീന്തല്‍ പരിശീലനം. കായലിലെ പഠനത്തിന് ശേഷം കടലില്‍ നീന്തുന്നതിനും പരിശീലനം നല്‍കും.

MORE IN SOUTH
SHOW MORE