കുട്ടികൾക്കായി യുവശാസ്ത്രജ്ഞ പരിശീലന പരിപാടിയുമായി ഐ.എസ്.ആർ.ഒ

isro-class
SHARE

സ്കൂള്‍ കുട്ടികളില്‍ ശാസ്ത്ര അവബോധം വളര്‍ത്താന്‍ ആവിഷ്കരിച്ച യുവശാസ്ത്രജ്ഞ പരിശീലന പരിപാടി എല്ലാവര്‍ഷവും സംഘടിപ്പിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഭാഗമായ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ സുവര്‍ണജൂബിലി ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

യങ് സൈന്റിസ്റ്റ് പ്രോഗ്രാം അഥവാ യുവിക എന്ന പരിശീലന പദ്ധതിയില്‍ എട്ടാംക്ലാസ് ജയിച്ച് ഒന്‍പതിലേക്ക് കടക്കുന്ന മൂന്നുവീതം കുട്ടികളെ നിര്‍ദ്ദേശിക്കാനാണ് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ISRO ആവശ്യപ്പെട്ടിരുന്നത് . സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശിച്ചതിനുപുറമെ എണ്‍പതിനായിരം പേര്‍ അപേക്ഷിച്ചു. 

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് തുമ്പ വി.എസ്.എസ്.എസ് ഒള്‍പ്പടെ രാജ്യത്തെ നാലുകേന്ദ്രങ്ങളില്‍ രണ്ടാഴ്ചത്തെ പഠനവും പരിശീലനവും നല്‍കും. അവസാന ഘട്ടത്തില്‍ ഇവരെ ശ്രീഹരിക്കോട്ടയില്‍ കൊണ്ടപോയി സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം കാണിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഉപഗ്രഹ വിക്ഷേപണം തന്നെ ഇവര്‍ക്ക് കാണാനാകുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പറഞ്ഞു. ഭാവി ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന ഈ പദ്ധതി എല്ലാ വര്‍ഷവും തുടരും.

ചന്ദ്രയാന്‍ രണ്ടിന്റെ എല്ലാ പേലോഡുകളും വിക്ഷേപണത്തിന് കൈമാറിയെന്ന എസ്.പി.എല്‍ ‍ഡയറക്ടര്‍ ഡോ. രാധിക രാമചന്ദ്രന്‍ പറഞ്ഞു.എസ്.പി.എല്ലിന്റെ കനകജൂബിലി ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരി രംഗന്‍ ഉത്ഘാടനം ചെയ്തു.എസ്.പി.എല്‍ മുന്‍ സാരഥികളായ ഡോ. ബി. വി കൃഷ്ണമൂര്‍ത്തി, പ്രഫ ആര്‍. ശ്രീധരന്‍, കെ. കൃഷ്ണമൂര്‍ത്തി,ശാന്തിസ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ് ജേതാവ് ഡോ. അനില്‍ ഭരദ്വാജ് എന്നിവരെ ആദരിച്ചു

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.