കൊടും ചൂടില്‍ ഇല്ലാതാകുന്ന പൈനാപ്പിള്‍ കൃഷി; പ്രതിസന്ധി

pineapple-heat
SHARE

വേനല്‍ചൂടില്‍ പിടിച്ചുനില്‍ക്കാനാകാതെ പൈനാപ്പിള്‍ കൃഷിയും. ചൂടുകൂടുന്നതിനാല്‍ വിഷുവിപണിയിലും കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയില്ല.  വില്‍പ്പനയ്ക്കുപരുവമായ പൈനാപ്പിള്‍ നശിക്കുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി.

വേനല്‍ ചൂടില്‍ പിടിച്ചുനില്‍ക്കാനാകാതെ കൃഷിനശിക്കുകയാണ്. പാകമായവയുടെ ഗുണമേന്‍മയും കൊടും ചൂടില്‍ ഇല്ലാതാകുന്നു. വെള്ളത്തിന്റെ ദൗര്‍ലഭ്യവും കൃഷി മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രതിസന്ധിയാണ്. 

കഴിഞ്ഞവര്‍ഷം ഈസമയത്ത് പൈനാപ്പിളിന് കിലോയ്ക്ക് നാല്‍പതുരൂപ വരെ ലഭിച്ചിരുന്നു. സംഭരണകേന്ദ്രങ്ങളില്‍ ഇപ്പോള്‍ പതിനഞ്ചുരൂപയാണ് മൊത്തവില. തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങളിലെത്തിച്ചാണ് എം.സി റോഡിലെ വില്‍പന. വിലക്കുറവിനൊപ്പം ചൂടും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി.

MORE IN SOUTH
SHOW MORE