ഏനാത്ത് കമ്യൂണിറ്റി ഹാളില്‍ വെള്ളവും വെളിച്ചവുമില്ല

pathanamthitta-enath-Health-ceter--water-and-electricity
SHARE

പത്തനംതിട്ട ഏനാത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹാളില്‍ വെള്ളവും വെളിച്ചവുമില്ല. തിരഞ്ഞെടുപ്പ് കാലമായിട്ടും അസൗകര്യങ്ങളില്‍ നട്ടംതിരിയുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേയ്ക്ക് ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുറവുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്കുമുന്നില്‍ പരാതിയുമായെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ഏഴംകുളം പഞ്ചായത്തിലെ ഓലിക്കുളങ്ങര കമ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രാഥമീക ആരോഗ്യകേന്ദ്രത്തിനാണ് ഈ ദുര്‍ഗതി. 2013ല്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തില്‍ വയറിങ്, പ്ലംമ്പിങ് ജോലികള്‍ പൂര്‍ത്തിയായി. എന്നാല്‍ വെള്ളവും വൈദ്യുതിയും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ശുചിമുറികള്‍പോലും പ്രവര്‍ത്തിക്കുന്നില്ല.

നിലവിലുണ്ടായിരുന്ന കെട്ടിടം പുതുക്കി നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലീകമായി കമ്യൂണിറ്റി ഹാളിലേയ്ക്ക് മാറ്റിയത്. വെള്ളവും വെളിച്ചവുമില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികളും ദുരിതത്തിലാണ്. 

MORE IN SOUTH
SHOW MORE