സംസ്ഥാനത്ത് പടക്കവിപണി സജീവം

vishu-election-Fireworks
SHARE

തിരഞ്ഞെടുപ്പും വിഷുവും ഒരുമിച്ചെത്തിയതോടെ സംസ്ഥാനത്ത് പടക്കവിപണിയും സജീവമായി. ചൈനീസ് പടക്കങ്ങള്‍ക്കുപുറമെ വൈവിധ്യങ്ങളോടുകൂടിയ ന്യൂജെന്‍ പടക്കങ്ങള്‍ക്കാണ് ഇക്കുറി ആവശ്യക്കാരേറെ.  

ശിവകാശിയില്‍നിന്നെത്തുന്ന വിഷു സ്പെഷല്‍ പടക്കങ്ങള്‍ക്ക് ഇത്തവണ ഒരു മല്‍സരത്തിന്റെ ആവേശമുണ്ട്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും സ്ഥാനാര്‍ഥി പര്യടനങ്ങളിലുമൊക്കെ പടക്കങ്ങള്‍ സജീവമായി. സാധാരണയായി വിഷുക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്നതിനേക്കാള്‍ പതിന്മടങ്ങ് പടക്കങ്ങളാണ് ഈവര്‍ഷമെത്തിയത്. തിരഞ്ഞെടുപ്പുകാരണം മൊത്തവിപണിയില്‍ രണ്ടുമാസം മുന്‍പുതന്നെ കച്ചവടം പൊടിപൊടിക്കുകയാണ്. വിഷു കൂടി അടുത്തതോടെ കടകളില്‍ തിരക്കേറിത്തുടങ്ങി. 

അപകടസാധ്യതയില്ലാത്തവയെന്നതാണ് ന്യൂജെന്‍ പടക്കങ്ങളുടെ പ്രത്യേകത. ശബ്ദമലിനീകരണവും ഉണ്ടാകില്ല. ചൈനീസ് പടക്കങ്ങള്‍ക്കുതന്നെയാണ്  ഇത്തവണ കുട്ടികളുടെ ഇടയില്‍ ഡിമാന്‍ഡ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലവ്യത്യാസവും അധികമല്ലെന്ന് കടയുടമകള്‍ പറയുന്നു. 

MORE IN SOUTH
SHOW MORE