തിരുവനന്തപുരത്ത് ജലക്ഷാമം നേരിടാന്‍ അധികജലം എത്തിച്ച് ജല അതോറിറ്റി

tvm-water-authority
SHARE

തിരുവനന്തപുരം നഗരത്തിലെ ജലക്ഷാമം നേരിടാന്‍ പ്രതിദിനം 100 ലക്ഷം ലീറ്റര്‍ അധികജലം എത്തിച്ച് ജല അതോറിറ്റി. അരുവിക്കരയില്‍ നിന്ന്  അധിക ജലം എത്തിക്കുന്നതിലൂടെ  280 ദശലക്ഷം ലീറ്റര്‍ കുടിവെള്ളം നഗരത്തില്‍ ലഭ്യമാകും. 

വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമമുണ്ടാകാതിരിക്കാനാണ് വാട്ടര്‍ അതോറിറ്റി പ്രതിദിനം 100 ലക്ഷം ലീറ്റര്‍ ശുദ്ധജലം കൂടി അരുവിക്കരയില്‍ അധികമായി ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയത് .  ഇതിനായി 86, 74എംഎല്‍ഡി ജലശുദ്ധീകരണ ശാലകളില്‍ ഉല്‍പാദനം കൂട്ടി. 15 ദിവസത്തിനുള്ളിലാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയത് . കുത്തനെയുള്ള ചരിവുള്ള പ്രദേശത്ത് 600 മീറ്ററോളം നീളത്തില്‍ വെള്ളമെത്തിക്കാനായി  പുതിയ പൈപ്പുകള്‍ സ്ഥാപിച്ചു. 

ഇന്നലെ മുതല്‍ നഗരത്തില്‍ അധിക 50 ലക്ഷം ലീറ്റര്‍ ശുദ്ധജലം വിതരണം ചെയ്തു തുടങ്ങി. വേനല്‍ക്കാലത്ത് വെള്ളത്തിനുണ്ടാകുന്ന മഞ്ഞനിറം ഒഴിവാക്കാനായി എഡിബി സംഘത്തിന്‍റെ നിര്‍ദേശപ്രകാരം ശുദ്ധീകരണപ്രക്രിയയില്‍ ക്രമീകരണങ്ങള്‍ വരുത്തി. അടുത്തദിവസം മുതല്‍ പ്രതിദിനം 100 ലക്ഷം ലീറ്റര്‍ കൂടുന്നതോടെ നഗരത്തിലെ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരമുണ്ടാകും. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.