റോഡിലൂടെ കുത്തിയൊലിച്ച് കുടിവെള്ളം; അനാസ്ഥ

drinking-water-tvm
SHARE

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജലസേചന അതോറിറ്റിയുടെ അനാസ്ഥ മൂലം വേനല്‍ക്കാലത്തും കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. ഇന്നലെ പൈപ്പ് പൊട്ടി രണ്ട് മണിക്കൂറോളമാണ് വെള്ളം റോഡിലൂടെ കുത്തിയൊലിച്ചത്. ഇന്നത്തെ കുടിവെള്ള വിതരണത്തെ ബാധിക്കും. നെയ്യാറ്റിന്‍കരയ്ക്ക് സമീപം തൊഴുക്കലിലെ ഇന്നലെ വൈകിട്ടത്തെ കാഴ്ചയാണിത്. കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയതാണ് വെള്ളം നിരന്നൊഴുകാന്‍ കാരണം. മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പുഴയായതോടെ പറമ്പിലും വീട്ടുമുറ്റത്തും വരെ വെള്ളം നിറഞ്ഞു. അരുവിക്കര ഡാമില്‍ നിന്നുള്ള പൈപ്പിലെ വാല്‍വ് അടച്ചതിലെ അപാകതയാണ് പൈപ്പ് പൊട്ടാന്‍ കാരണമെന്നാണ് കരുതുന്നത്. എന്തായാലും കുടിവെള്ളത്തിനായി കേഴുന്ന സമയത്ത് വലിയതോതില്‍ വെള്ളം പാഴായി.

ആറ് മാസത്തിനിടെ ഈ പ്രദേശത്ത് മാത്രം 12 ഇടങ്ങളിലാണ് ഇങ്ങിനെ പൈപ്പ് പൊട്ടിയത്. പഴയ പൈപ്പിലൂടെ വലിയ മര്‍ദത്തില്‍ വെള്ളമെത്തിക്കുന്നതാണ് പൈപ്പ് പൊട്ടാന്‍ കാരണമായി പറയുന്നത്.

പൊട്ടിയ പൈപ്പ് പുനസ്ഥാപിക്കും വരെ നെയ്യാറ്റിന്‍കരയിലെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന് വാര്‍ട്ടര്‍ അതോറിറ്റി അറിയിച്ചു.

MORE IN SOUTH
SHOW MORE