യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

poster
SHARE

പത്തനംതിട്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചു. ചുവരെഴുത്തുകളും പോസ്റ്ററുകളും നശിപ്പിച്ചതിനെതിരെ യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും സംഘടിപ്പിച്ചു. 

പത്തനംതിട്ട,മൈലപ്ര, കോഴഞ്ചേരി ഭാഗങ്ങളിലാണ് പോസ്റ്ററുകളും ചുവരെഴുത്തുകളും നശിപ്പിച്ചത്. കഴിഞ്ഞരാത്രിയിലാണ് പലയിടത്തും പോസ്റ്ററുകള്‍കീറിയത്. മുന്‍പും പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പരാജയഭീതികൊണ്ടാണ് എതിരാളികള്‍ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതെന്നാണ് ആരോപണം.

യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ വീടിനുമുന്നിലുള്ള ചുവരെഴുത്തുകളും നശിപ്പിച്ചു. പോസ്റ്ററുകള്‍ കേടുവരുത്തിയതിനെതിരെ പ്രധിഷധം സംഘടിപ്പിച്ചു.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.