വെൺമണിയിൽ നെൽക്കൃഷി നാശത്തിന്റെ വക്കിൽ

venmani-farmingn
SHARE

കടുത്ത വരൾച്ചയെ തുടർന്ന് ചെങ്ങന്നൂർ വെൺമണിയിൽ നാൽപത്തിരണ്ട് ഹെക്ടർ പാടത്തെ നെൽക്കൃഷി നാശത്തിന്റെ വക്കിൽ. ജലസേചനത്തിനുള്ള പമ്പ ഇറിഗേഷൻ പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കാത്തതിനാൽ പമ്പിങ്ങും സാധിക്കുന്നില്ല. എഴുപത് ദിവസത്തിലേറെ പ്രായമായ നെല്ലിന് അടിയന്തിരമായി വെള്ളമെത്തിച്ചില്ലെങ്കിൽ കരിഞ്ഞുപോകുന്ന അവസ്ഥയിലാണ്.

  പത്തനംതിട്ട ജില്ലയിലെ കുളനടയിലുള്ള മൈനർ ഇറിഗേഷൻ പദ്ധതിയിൽനിന്ന് ലഭിച്ച അൽപം വെള്ളം പാടത്തേക്ക് കയറ്റാനുള്ള ശ്രമത്തിലാണ് കർഷകർ. മൂന്നരക്കിലോമീറ്റർ അകലെയുള്ള പദ്ധതിയിൽനിന്ന് കർഷകർ സ്വന്തം ചെലവിൽ വരണ്ട കനാലിലൂടെ ചാലുകീറിയാണ് അൽപം വെള്ളമെത്തിച്ചത്. പുന്തല വെട്ടോലി  പാടശേഖരത്തെ 42 ഹെക്ടറിലാണ് ഇത്തവണ  നെൽക്കൃഷിയുള്ളത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജലസേചനത്തിന് സൌകര്യമില്ലാത്തതിനാൽ കുറേയേറെ പാടങ്ങൾ തരിശുകിടക്കുകയുമാണ്. കതിരായതും കതിരിടാനുമുള്ള പ്രായത്തിലുള്ള നെൽച്ചെടികളാണുള്ളത്. ജലക്ഷാമത്തിന് പുറമേ കടുത്ത ചൂടുകൂടിയായതോടെ പകുതിയിലേറെ പാടത്തെയും നെൽച്ചെടികൾ കരിഞ്ഞു തുടങ്ങി. പാടവും ചാലുകളും വിണ്ടുകീറി. പാടശേഖരത്തിൻറെ തുടക്കഭാഗത്തുമാത്രം ലഭ്യമായ വെള്ളം പത്തുമിനിറ്റുപോലും പമ്പ് ചെയ്യാൻ തികയില്ലെന്ന് കൃഷിക്കാർ പറയുന്നു.

മുളക്കുഴയിൽനിന്നുള്ള പന്പ ഇറിഗേഷൻ പദ്ധതിയുടെ കനാലുകൾ ഉപയോഗക്ഷമമാക്കമെന്ന് കർഷകർ സ്ഥിരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. അച്ചൻകോവിലാറിൽനിന്നെങ്കിലും അടിയന്തിരമായി വെള്ളമെത്തിക്കുന്നതിനുള്ള നടപടി സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

MORE IN SOUTH
SHOW MORE