രാജ്യാന്തര പ്രശസ്തരുടെ ഫോട്ടോ പ്രദര്‍ശനം

adoor
SHARE

രാജ്യാന്തര പ്രശസ്തരായ ഫൊട്ടോഗ്രഫര്‍മാരുടെ സൃഷ്ടികള്‍ കാണാന്‍ അവസരം ഒരുക്കി തിരുവനന്തപുരത്ത് ഫോട്ടോ പ്രദര്‍ശനം തുടങ്ങി. മലയാളികളായ മൂന്ന് ഫൊട്ടോഗ്രഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് സൂര്യകാന്തി ആര്‍ട് ഗാലറിയില്‍ തുടങ്ങിയത്. 

ഫോട്ടോഗ്രാഫിയുടെ വിവിധ ഭാവങ്ങള്‍. ഇവയുടെ സംഗമമാണ് തിരുവനന്തപുരം ശാസ്തമംഗലം ആര്‍ട് ഗാലറിയിലെ കാഴ്ച. മലയാളികളും രാജ്യാന്തര തലത്തില്‍ പ്രശസ്തരുമായ ബാലന്‍ മാധവന്‍, ഹരിഹരന്‍ സുബ്രഹ്മണ്യന്‍, സുരേഷ് എളമണ്‍ എന്നിവര്‍ വിവിധ കാലങ്ങളില്‍, ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ചിത്രീകരിച്ചവയാണ് ഫോട്ടോകള്‍. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തിന് ആദ്യ കാഴ്ചക്കാരനായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെത്തി.

മൂന്ന് പേരുടെയും ഫോട്ടോകള്‍ മൂന്ന് തലങ്ങളിലുള്ളവയാണ്. ഹരിഹരന്റേത് ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെങ്കില്‍ ബാലന്‍ മാധവന്റേത് പ്രകൃതി സൗന്ദര്യവും സുരേഷിന്റേത് വന്യസൗന്ദര്യവും പ്രകടിപ്പിക്കുന്നവയാണ്. രാജ്യാന്തര മാഗസിനിലടക്കം പ്രസിദ്ധീകരിച്ച 24 ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് സൂര്യകാന്തി ട്രസ്റ്റാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.

MORE IN SOUTH
SHOW MORE