പത്തനംതിട്ടയില്‍ പ്രചാരണം സജീവമാക്കി യുഡിഎഫ്

pathanamthitta-udf
SHARE

പത്തനംതിട്ടയില്‍ പ്രചാരണം സജീവമാക്കി യുഡിഎഫ്. യോഗങ്ങളും ഭവന സന്ദര്‍ശനവുമാണ് മുഖ്യം. പ്രളയബാധിതമേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമം അല്ലാത്തത് ,, തിരഞ്ഞെടുപ്പില്‍ ‍അനുകൂലമാകുമെന്ന വിലയിരുത്തലാണ് യു.ഡി.എഫിനുള്ളത്. 

ചുവരെഴുത്തുകള്‍ സജീവമായി. യോഗങ്ങളും തകൃതി. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനൊപ്പം അണികള്‍ക്ക് ചുമതലയും വിഭചിച്ച് നല്‍കുന്നു. ഡി.സി.സിയില്‍ വാര്‍ റൂമിന്റെ ഉദ്ഘാടനം രാജ്യസഭ മുന്‍ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ നിര്‍വഹിച്ചു. വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയും. വിശ്വാസികള്‍ യു.ഡി.എഫിനൊപ്പമാണെന്ന് മണ്ഡലത്തില്‍ നിന്ന് മൂന്നാം വട്ടംജനവിധി തേടുന്ന ആന്റോ ആന്റണി പറഞ്ഞു.

പരമാവധി ആളുകളെ നേരിട്ടുകാണാനും വോട്ടഭ്യര്‍ഥിക്കാനുമാണ് സ്ഥാനാര്‍ഥിയുടെ ശ്രമം. ഘടക കക്ഷിനേതാക്കളുമായും, പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

MORE IN SOUTH
SHOW MORE