മല്‍സ്യതൊഴിലാളികള്‍ക്ക് അമൃത വിശ്വവിദ്യാപീഠത്തിന്റെ ആദരം

fishermen
SHARE

മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യതൊഴിലാളികള്‍ക്ക് കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിന്റെ ആദരം. അമൃതപുരി ക്യാംപസില്‍ നടക്കുന്ന ശാസ്ത്രസാങ്കേതിക മേളയായ, വിദ്യുത് 2019 ന്റെ ഭാഗമായിട്ടാണ് വിദ്യാര്‍ഥികള്‍ മല്‍സ്യതൊഴിലാളികളെ ആദരിച്ചത്. 

പ്രളയത്തില്‍ നിന്നു േകരളത്തെ കൈപിടിച്ചുയര്‍ത്തിയ മല്‍സ്യതൊഴിലാളികള്‍ക്ക് ഒരിക്കല്‍ കൂടി ആദരവ്. സ്വയം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌ക്കാരത്തോടെയാണ് മല്‍സ്യതൊഴിലാളികളെ അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ എതിരേറ്റത്.

 കല,കായിക, ശാസ്ത്ര,സാങ്കേതിക സാംസ്‌കാരിക മേഖലകളെ കോര്‍ത്തിണക്കി കഴിഞ്ഞ രണ്ടു ദിവസമായി അമൃതപുരി ക്യാംപസില്‍ നടന്നു വരുന്ന വിദ്യുത് 2019 ന്റെ ഭാഗമായിട്ടായിരുന്നു ആദരിക്കല്‍.

MORE IN SOUTH
SHOW MORE