എഴുകോൺ അംഗനവാടിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല

kollam-anganavadi
SHARE

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം എഴുകോണില്‍ ഉദ്ഘാടനം ചെയ്ത അംഗനവാടിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. പണി പൂര്‍ത്തിയാകാതെ ഉദ്ഘാനം ചെയ്ത കെട്ടിടത്തിന് ഇതുവരെ വൈദ്യുതി കണക്ഷന്‍ പോലും ലഭിച്ചിട്ടില്ല.   

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുെട ഭാഗമായി കൊട്ടാരക്ക എഴുകോണ്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉദ്ഘാടനം ചെയ്ത അംഗനവാടി കെട്ടിടമാണിത്. തറയുടെ പണിപോലും പൂര്‍ത്തിയാക്കാതെയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതുവരെ വൈദ്യുതി, ജല കണക്ഷനുകള്‍ ലഭിച്ചിട്ടില്ല. കൊടും ചൂടില്‍ കുരുന്നുകള്‍ വെന്തുരുകുകയാണ്. 

അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ പകുതിയിലധികം കുട്ടികളും ഇപ്പോള്‍ അംഗനവാടിയിലേക്ക് വരുന്നില്ല. ഇരുപതു വര്‍ഷത്തിലധികമായി വാടക കെട്ടിടത്തിലായിരുന്ന അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്നത്. സ്വകാര്യ വ്യക്തി ദാനമായി നല്‍കിയ ഭൂമിയില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്.

MORE IN SOUTH
SHOW MORE