ആറൻമുളയിൽ പാടശേഖരത്തിന് തീപിടിച്ചു; രണ്ടേക്കറിലധികം കത്തിനശിച്ചു

pathanamthitta-fire
SHARE

പത്തനംതിട്ട ആറന്‍മുള പുന്നത്തോട്ടത്തിന് സമീപം പാടശേഖരത്തിന് തീപിടിച്ചു. കൊയ്ത്തുകഴിഞ്ഞ രണ്ടേക്കറിലധികം സ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. പാടശേഖരത്തിന് നടുക്കുള്ള സ്ഥലത്ത് ആരോതീയിട്ടത് പടര്‍ന്ന് പിടിച്ചതാണെന്നാണ് വിവരം. തീ പാടശേഖരത്തേയ്ക്ക് പടര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചതോടെ അപകടം ഒഴിവായി.

പത്തനംതിട്ട, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ നിന്നാണ് ഫയര്‍ഫോഴ്സ് എത്തിയത്. രണ്ടരയേക്കറിലധികം വരുന്ന പാടത്ത് തീപടര്‍ന്നു. കൊയ്ത്തുകഴിഞ്ഞതിനാല്‍ കൃഷിനാശം ഉണ്ടായില്ല.

MORE IN SOUTH
SHOW MORE